മനാമ: ദി പ്രൊഫസര്‍, പി.സി.ഇ.എക്‌സ് എന്നീ പേരുകളിലുള്ള തട്ടിപ്പുകളെ കുറിച്ച് ഇതുവരെ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി അറിയിച്ചു. ദി പ്രൊഫസര്‍, പി.സി.ഇ.എക്‌സ് ഓണ്‍ലൈന്‍ നിക്ഷേപ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വിശദീകരണം നല്‍കുകയായിരുന്നു ഡയറക്ടറേറ്റ്.
ഈ പ്ലാറ്റ്ഫോമുകള്‍ വഴി ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിനിരയായിട്ടുണ്ടെങ്കില്‍ അവര്‍ ഉടന്‍തന്നെ മൈഗവ് ആപ്പ് വഴിയോ 992 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ ബന്ധപ്പെടുക. അല്ലെങ്കില്‍ നേരിട്ട് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തി പരാതി നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.