മനാമ: ബഹ്റൈനിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു.
അഗ്‌നി പ്രതിരോധ സംവിധാനങ്ങളുടെ തകരാറുകള്‍, അപകടകരമായ വൈദ്യുതി കണക്ഷനുകള്‍, തകര്‍ന്ന ഡ്രെയിനേജ് സംവിധാനങ്ങള്‍, കെട്ടിടങ്ങളുടെ ജീര്‍ണാവസ്ഥ തുടങ്ങി നിരവധി ഗുരുതരമായ പ്രശ്‌നങ്ങളാണ് കണ്ടെത്തിയിട്ടുണ്ട്.