മനാമ: ഒരു മാസത്തിനിടെ ഗതാഗത നിയമലംഘനം നടത്തിയ 161 ഡെലിവറി മോട്ടോര്‍സൈക്കിളുകള്‍ പിടിച്ചെടുത്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നിയമവിരുദ്ധ പാര്‍ക്കിംഗ്, ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കല്‍, നിയുക്ത പാതകളില്‍ വാഹനം ഓടിക്കാതിരിക്കല്‍, അടിയന്തര പാതയിലൂടെ ഓവര്‍ടേക് ചെയ്യല്‍, കാല്‍നടയാത്രക്കാരുടെ പാത മുറിച്ചുകടക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
റോഡ് ഉപയോഗിക്കുന്നവര്‍ക്കും ഡെലിവറി റൈഡര്‍മാര്‍ക്കും ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നതിനാല്‍, നിയമലംഘകര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും കൂടാതെ നിയമനടപടി സ്വീകരിക്കുന്നത് തുടരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.