മനാമ: ഹാജിയാത്തിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അന്വേഷണം ആരംഭിച്ച് പബ്ലിക് പ്രോസിക്യൂഷന്‍. തീപിടത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ പരിശോധിക്കാന്‍ ഫോറന്‍സിക് വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. ഒമ്പതു നിലകളുള്ള താമസകെട്ടിടത്തിലാണ് കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധ രാത്രി തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ഭിന്നശേഷിക്കാരനായ യുവാവും മാതാവും മരണപ്പെട്ടിരുന്നു.
തീപടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് സ്വരക്ഷാര്‍ഥം താഴേക്ക് ചാടി പരിക്കേറ്റാണ് മാതാവ് മരണപ്പെട്ടത്. ഫ്‌ളാറ്റില്‍ അകപ്പെട്ട 16 പേരെ രക്ഷപ്പെടുത്തുകയും കെട്ടിടത്തിലെ താമസക്കാരായ 116 പേരെ സുരക്ഷിതമായി സിവില്‍ ഡിഫന്‍സ് ഒഴിപ്പിക്കുകയും ചെയ്തിരുന്നു.