മനാമ: ബഹ്റൈനിലെ ഏറ്റവും നിര്‍ണായക റോഡുകളിലൊന്നായ ബുദയ്യ ഹൈവേയുടെ നവീകരണം വേഗത്തിലാക്കണമെന്ന് ആവശ്യം. ഹൈവേയുടെ നവീകരണം സ്തംഭിച്ചിരിക്കുകയാണെന്നും ഗതാഗതക്കുരുക്ക് ദിനംപ്രതി വഷളാകുകയാണെന്നും പ്രദേശത്തെ എംപി പറഞ്ഞു.
2025 ന്റെ തുടക്കത്തില്‍ പണി ആരംഭിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അടിസ്ഥാന ജോലികള്‍ പോലും തുടങ്ങിയിട്ടില്ല. ഹൈവേയുടെ നവീകരണത്തിനായി 2025-2026 ലെ ദേശീയ ബജറ്റില്‍ 30 മില്യണ്‍ ദിനാറിന്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.