മനാമ: ഷട്ടില്‍ കളിക്കുന്നതിനിടെ പ്രവാസി മലയാളി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ഗിരീഷ് ഡി.എ (51) ആണ് മരിച്ചത്. ജുഫൈര്‍ ക്ലബ്ബില്‍ ഷട്ടില്‍ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ആരോഗ്യ വിദഗ്ധര്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു.
ഇന്‍വെസ്റ്റ് കോര്‍പ്പ് ബാങ്കില്‍ വൈസ് പ്രഡിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഭാര്യ: ഷീജ. മക്കള്‍: ഗ്രീഷ്മ (മെഡിക്കല്‍ വിദ്യാര്‍ഥി), ഗൗരി (വിദ്യാര്‍ഥി, ബഹ്റൈന്‍). സല്‍മാനിയ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരുന്നു.