ഇന്ത്യന്‍ ക്ലബ് ബഹ്റൈന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

medical camp

മനാമ: മെയ് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ ക്ലബ് ബഹ്റൈന്‍, കിംസ് ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 1 വ്യാഴാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ ഇന്ത്യന്‍ ക്ലബ് പരിസരത്താണ് ക്യാമ്പ് നടക്കുക.

ക്യാമ്പില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം. കിംസ് ആശുപത്രിയിലെ ജനറല്‍ ഡോക്ടര്‍- ഡോ. ശങ്കരി, പ്രമേഹ സ്‌പെഷ്യലിസ്റ്റ്- ഡോ. ഹാജിറ, ജനറല്‍ സര്‍ജന്‍- ഡോ. ആകാശ്, ദന്തഡോക്ടര്‍- ഡോ. ഡെസ്മണ്ട്, ഒരു ഡയറ്റീഷ്യന്‍ എന്നിവരുടെ സേവനം ലഭ്യമാകും. കൂടാതെ സൗജന്യ വെല്‍നസ് ലാബ് പരിശോധനകളും ഉണ്ടായിരിക്കും.

മെഡിക്കല്‍ ക്യാമ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാം.

ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര- 39660475, ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ ആര്‍- 39623936, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി എസ്. നന്ദകുമാര്‍- 36433552, കോര്‍ഡിനേറ്റര്‍ താമരയ്ക്കണ്ണന്‍- 39374381, ഇന്ത്യന്‍ ക്ലബ് റിസപ്ഷന്‍- 17253157.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!