മനാമ: ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള പുറത്ത് ജോലി ചെയ്യുന്നതിനുള്ള വിലക്ക് പാലിക്കണമെന്ന് നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസിഫ് ഖലഫ്. സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഉല്‍പ്പാദനക്ഷമതയും സാമ്പത്തിക വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നതിന് തൊഴില്‍പരമായ ആരോഗ്യ-സുരക്ഷാ സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. കര്‍ശനമായ ജോലിസ്ഥല പരിശോധനകള്‍, ദേശീയ ആരോഗ്യ-സുരക്ഷാ വിദഗ്ധരെ പരിശീലിപ്പിക്കല്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പ്രസക്തമായ സ്ഥാപനങ്ങളുമായി സഹകരിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ മന്ത്രി വിശദീകരിച്ചു.