മനാമ: വ്യാജ തൊഴില്‍, പരിശീലന തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങളും തെളിവുകളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് തൊഴില്‍ മന്ത്രാലയം. നിലവിലില്ലാത്ത കമ്പനികളുടെ പേരുകളില്‍ വ്യാജ തൊഴില്‍ അവസരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഇത്തരം കമ്പനികളുടെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകള്‍ വഴിയും ഓണ്‍ലൈന്‍ ജോബ് ഫെയറുകളിലൂടെയുമാണ് തൊഴില്‍ തട്ടിപ്പുകള്‍ നടക്കുന്നത്. തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്താല്‍ വേഗത്തിലുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
വര്‍ക്ക് ഫ്രം ഹോം ജോലികള്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ തട്ടിപ്പുകള്‍ പൗരന്മാരെ ചൂഷണം ചെയ്യുന്നതായും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതായും പാര്‍ലമെന്റ് സേവന കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഒലൈവി പറഞ്ഞു.
തട്ടിപ്പുകളെ കുറിച്ച് 80008001 എന്ന നമ്പറിലോ, molcomplaint@mol.gov.bh എന്ന ഇമെയില്‍ വിലാസത്തിലോ അല്ലെങ്കില്‍ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയോ ബന്ധപ്പെടുക.