റഷ്യന്‍ കലാകാരിയെ സ്വീകരിച്ച് ഹമദ് രാജാവ്

493943500_1098419825664726_2065283033179002993_n

മനാമ: റഷ്യന്‍ കലാകാരി മറീന റൊമാഖിനയെയും അവരുടെ ഭര്‍ത്താവും റഷ്യന്‍ സ്റ്റേറ്റ് ഡുമ അംഗവുമായ ആന്‍ഡ്രി സ്വിന്ത്‌സോവിനെയും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സ്വീകരിച്ചു. സ്വീകരണ വേളയില്‍, ഹമദ് രാജാവിന്റെ സ്ഥാനാരോഹണത്തിന്റെ 25-ാം വാര്‍ഷികത്തെ അനുസ്മരിക്കുന്ന ഒരു ചിത്രം റോമാഖിന അദ്ദേഹത്തിന് സമ്മാനിച്ചു. കലാകാരിയുടെ വിശിഷ്ട കലാസൃഷ്ടിക്ക് രാജാവ് നന്ദി രേഖപ്പെടുത്തി.

ബഹ്റൈനും റഷ്യന്‍ ഫെഡറേഷനും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെ ഹമദ് രാജാവ് എടുത്തുപറഞ്ഞു. പ്രത്യേകിച്ച് സംസ്‌കാരം, കല എന്നീ മേഖലകളിലെ സഹകരണത്തിന്റെ തുടര്‍ച്ചയായ വികസനം അദ്ദേഹം ചൂണ്ടിക്കാട്ടി. കലാകാരിയുടെ കലാപരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും വിജയിക്കട്ടെയെന്ന് ഹമദ് രാജാവ് ആശംസിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!