മനാമ: അബു സൈബയില്‍ കടകളില്‍ നിന്നും പണം മോഷ്ടിക്കുകയും കടകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്ത യുവാവിനെ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മോഷ്ടിച്ച പണം പ്രതിയില്‍ നിന്നും കണ്ടെടുത്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.