മനാമ: അയല്‍ക്കാരനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി കുറ്റം സമ്മതിച്ചു. ഫെബ്രുവരി 27 ന് ഷഖൂറയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് പുറത്ത് കുത്തേറ്റ നിലയില്‍ ബഹ്റൈനിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 57 വയസ്സുള്ള അലി മഹ്ദി അല്‍ ബസ്രിയാണ് കൊല്ലപ്പെട്ടത്.
അയല്‍ക്കാരന്‍ ഇയാളെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഹൈ ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണക്കിടയാണ് പ്രതി കുറ്റം സമ്മതിച്ചത്.