മനാമ: പ്രതിഭ സോക്കര്‍ കപ്പ് സീസണ്‍ 3 സംഘാടക സമിതി രൂപീകരിച്ചു. പ്രതിഭ സെന്ററിലെ പെരിയാര്‍ ഹാളില്‍ നടന്ന രൂപീകരണ യോഗം പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മോറാഴ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കേന്ദ്ര കായികവേദി ജോയിന്റ് കണ്‍വീനര്‍ ഷര്‍മിള സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കായികവേദിയുടെ ചുമതലയുള്ള കേന്ദ്ര കമ്മറ്റി അംഗം ഗീരിഷ് മോഹനന്‍ സ്വാഗതം ആശംസിക്കുകയും കേന്ദ്ര കമ്മിറ്റി അംഗം റാഫി കല്ലിങ്കല്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
സംഘാടക സമിതി ചെയര്‍ പേഴ്‌സണ്‍: രാജേഷ് ആറ്റടപ്പ, ജനറല്‍ കണ്‍വീനര്‍: നൗഷാദ് പൂനൂര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍: ശ്രീരാജ് കാന്തലോട്ട്, അഫീഫ്, സാമ്പത്തിക കണ്‍വീനര്‍: മഹേഷ് യോഗീദാസന്‍ തുടങ്ങി മറ്റ് വിവിധ കമ്മിറ്റി കണ്‍വീനര്‍ ഉള്‍പ്പെടെ 75 അംഗ സംഘാടക സമിതിയെ യോഗം തിരഞ്ഞെടുത്തു.
ബഹ്റൈന്‍ കെഎഫ്എയുമായി കൂടി ചേര്‍ന്ന് 16 അംഗ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് മെയ് 15 മുതല്‍ 23 വരെയാണ് നടക്കുക. സിഞ്ച് അല്‍ അഹ്ലി ക്ലബ് ഗ്രൗണ്ടില്‍വച്ച് സംഘടിപ്പിക്കപ്പെടുന്ന പ്രതിഭ സോക്കര്‍ കപ്പ് സീസണ്‍ 3 മത്സരങ്ങള്‍ വീക്ഷിക്കുന്നതിനും വിജയിപ്പിക്കുന്നതിനും മുഴുവന്‍ കായികപ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.