പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു

pravasi legal cell

മനാമ: പ്രമുഖ സാമൂഹിക സംഘടനയായ പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈനിലെ സ്ഥാപിതമായതിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ഏപ്രില്‍ 30 ബുധനാഴ്ച വൈകീട്ട് ഏഴരയ്ക്ക് ഉമല്‍ ഹസത്തുള്ള കിംസ് ഹെല്‍ത്ത് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍.

ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ (IOM) ചീഫ് ഓഫ് മിഷന്‍ ആയിഷത്ത് ഇഹ്‌മ ഷെരീഫ് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനോദ് ജേക്കബ്, എക്പാറ്റ് പ്രൊട്ടക്ഷന്‍ സെന്റര്‍ മേധാവി സൗദ് യത്തീം, വിവിധ അംബാസിഡര്‍മാര്‍, എല്‍എംആര്‍എ, ഇമിഗ്രേഷന്‍ അധികൃതര്‍, സാമൂഹിക സാംസ്‌കാരിക നേതാക്കന്മാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പിആര്‍ഒയും ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സുധീര്‍ തിരുനിലത്തും ജനറല്‍ സെക്രട്ടറി ഡോ. റിതിന്‍ രാജും അറിയിച്ചു.

പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നുവെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി ബഹ്റൈനിലെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങുകയും നിരവധി പേര്‍ക്ക് താങ്ങും തണലും ആകുകയും ചെയ്ത സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!