മനാമ: ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി ബഹ്റൈന്‍. ഏഷ്യന്‍ റീജ്യണല്‍ യോഗ്യതാ മത്സരത്തില്‍ സൗദി അറേബ്യയെ പരാജയപ്പെടുത്തിയാണ് ബഹ്‌റൈന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇടംപിടിച്ചത്.
സൗദി അറേബ്യയിലെ അല്‍ ഖോബാറില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ആതിഥേയരെ 3-2 ന് പരാജയപ്പെടുത്തിയാണ് ബഹ്‌റൈന്റെ സീനിയര്‍ പുരുഷ ടീം വിജയിച്ചത്. ഖത്തറിനെതിരെ 3-2 ന് വിജയിച്ചാണ് ബഹ്‌റൈന്‍ ഫൈനലിലെത്തിയത്.
നേരത്തെ, പശ്ചിമേഷ്യന്‍ യോഗ്യതാ റൗണ്ടിലെ പ്രാഥമിക റൗണ്ടില്‍ ഇറാഖിനെയും ഒമാനെയും മറികടന്ന് ഗ്രൂപ്പ് ബിയില്‍ ബഹ്‌റൈന്‍ ഒന്നാമതായിരുന്നു.