മനാമ: ബഹ്റൈനിലേയ്ക്ക് കടത്താന്‍ ശ്രമിച്ച ഫിലിപ്പൈന്‍സ് തൊഴിലാളികളെ ഫിലിപ്പൈന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. ഫാക്ടറി ജോലി വാഗ്ദാനം ചെയ്ത് തൊഴിലാളികളായി നിയമവിരുദ്ധമായി ഓണ്‍ലൈനായി റിക്രൂട്ട് ചെയ്യുകയായിരുന്നു.
മനിലയിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ‘ആനി’ എന്നും ‘ഐസ’ എന്നും പേരുള്ള രണ്ടുപേരെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. നിയമാനുസൃതമായ വിദേശ ഫിലിപ്പിനോ വര്‍ക്കര്‍ (OFW) വാഗ്ദാനം ചെയ്തായിരുന്നു കടത്തുകാരന്‍ ഇവരെ റിക്രൂട്ട് ചെയ്തത്.
30 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ഇരകള്‍ക്ക് പ്രതിമാസം 130 ബഹ്‌റൈന്‍ ദിനാര്‍ ശമ്പളമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.