മനാമ: പൊതുവഴിയില്‍ മാലിന്യം വലിച്ചെറിഞ്ഞ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഇയാള്‍ക്ക് 300 ബഹ്റൈന്‍ ദിനാര്‍ വരെ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം അറിയിച്ചു. കുറ്റം ചെയ്തയാളുടെ പ്രായവും ദേശീയതയും വെളിപ്പെടുത്തിയിട്ടില്ല.
പൊതു ശുചിത്വ നിയമത്തിന്റെ വ്യക്തമായ ലംഘനമാണ് മാലിന്യം തള്ളല്‍ എന്ന് മന്ത്രാലയം പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ പരിഷ്‌കൃത മൂല്യങ്ങള്‍ക്ക് വിരുദ്ധവും പൊതുജനാരോഗ്യത്തിന് ഹാനികരവും പരിസ്ഥിതിക്ക് ദോഷകരവുമാണ്. നിയമങ്ങളും ചട്ടങ്ങളും എല്ലാവരോടും പാലിക്കണമെന്നും മന്ത്രാലയം പറഞ്ഞു.