അത്യാധുനിക സൗകര്യങ്ങള്‍; ഹമദ് ടൗണിലെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ നാളെ ഉദ്ഘാടനം ചെയ്യും

3N5A9770-Edit.CD tif

മനാമ: അത്യാധുനിക സൗകര്യങ്ങളുമായി ഹമദ് ടൗണിലെ ഹമലയില്‍ നിര്‍മ്മിച്ച പുതിയ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ നാളെ ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ സെന്റര്‍ പരിസരത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബഹ്‌റൈന്‍ വ്യാവസായ വാണിജ്യ മന്ത്രി അബ്ദുള്ള ആദെല്‍ ഫക്രു, എന്‍എച്ച്ആര്‍എ സിഇഒ അഹമ്മദ് മുഹമ്മദ് അല്‍ അന്‍സാരി, പബ്ലിക് ഹെല്‍ത്ത് ഡയരക്ടര്‍ ഡോ. മുഹമ്മദ് അല്‍ അവാദി, ബഹ്‌റൈന്‍ പാര്‍ലമെന്റ് വിദേശ കാര്യ, പ്രതിരോധ വിഭാഗം സമിതി ചെയര്‍മാന്‍ ഹസ്സന്‍ ഈദ് ബുക്കമാസ്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

നാളെ രാത്രി എട്ടിനാണ് ഉദ്ഘാടന ചടങ്ങ്. എല്ലാ പ്രധാന മെഡിക്കല്‍ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള 3,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മൂന്ന് നിലകളുള്ള വിശാലമായ കെട്ടിടത്തിലാണ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ജനറല്‍ മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഇഎന്‍ടി, ഡെര്‍മറ്റോളജി, കോസ്‌മെറ്റോളജി, ഓര്‍തോപീഡിക്, ഡെന്റല്‍, റേഡിയോളജി, ഫാര്‍മസി, ലബോറട്ടറി, ഒപ്റ്റികല്‍സ് തുടങ്ങിയവ മെഡിക്കല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നു.

കൂടാതെ, ഏറ്റവും ഉയര്‍ന്ന പരിശോധനയും പരിചരണവും ഉറപ്പുവരുത്താനായി ലബോറട്ടറി, റേഡിയോളജി, ഒഫ്താല്‍മോളജി എന്നിവയില്‍ അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും പുതിയ മെഡിക്കല്‍ സെന്ററിന്റെ സവിശേഷതയാണ്. മൂന്ന് നിലകളിലായി മൂന്ന് ഒബ്‌സര്‍വേഷന്‍ ഉള്‍പ്പെടെ 20 ബെഡ് സൗകര്യവും ഉണ്ട്. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ സെന്റര്‍ ശൃംഘലയിലെ ബഹ്‌റൈനിലെ മൂന്നാമത്തെ മെഡിക്കല്‍ സെന്ററാണ് ഹമദ് ടൗണിലേതെന്ന് കമ്പനി സിഇഒ ഹബീബ് റഹ്‌മാന്‍ അറിയിച്ചു.

നിലവില്‍ മനാമയില്‍ പ്രവര്‍ത്തിക്കുന്ന ഷിഫാ അല്‍ ജസീറ ഹോസ്പിറ്റല്‍, മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ സെന്ററിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിത്. നാലാമത്തെ ബ്രാഞ്ച് ഹാജിയത്തില്‍ നിര്‍മാണം അന്തിഘട്ടത്തില്‍ ആണെന്നും അറിയിച്ചു.

21 വര്‍ഷം മുന്‍പ് ബഹ്‌റൈനില്‍ ആദ്യ മെഡിക്കല്‍ സെന്റര്‍ തുറന്ന് രാജ്യത്തെ ആരോഗ്യ മേഖലയില്‍ വിശ്വസനീയമായ ഇടം ഷിഫ അല്‍ ജസീറക്ക് ആര്‍ജ്ജിക്കാനായിട്ടുണ്ട്. ഹമദ് ടൗണ്‍ മേഖലയിലെയും പരിസര പ്രദേശങ്ങളിലെയും സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഗുണമേന്‍മയുള്ള ആരോഗ്യ പരിരക്ഷണം ഉയര്‍പ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ഹമലയില്‍ പുതിയ മെഡിക്കല്‍ സെന്ററും തുറക്കുന്നത്.

ഹമദ് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിസര ടൗണുകളില്‍നിന്നും എളുപ്പത്തില്‍ എത്താവുന്ന സ്ഥലത്താണ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ ചെലവില്‍ സമഗ്രവും നൂതനവുമായ ചികിത്സയും പരിചരണവും ഉറപ്പുവരുത്തുകയാണ് ഷിഫ അല്‍ ജസീറയുടെ നയം.

ജിസിസിയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലയാണ് ഷിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ്. ഗുണമേന്മയുള്ളതും പ്രതികരണാത്മകവും അനുകമ്പയുള്ളതുമായ ആരോഗ്യ സംരക്ഷണം നല്‍കുന്നതിന് ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്. ശക്തമായ ആശുപത്രികളുടെയും മെഡിക്കല്‍ സെന്ററുകളുടെയും ശൃംഖലയുള്ള ഈ ഗ്രൂപ്പ് 43 വര്‍ഷമായി വിശ്വസനീയമായ ആരോഗ്യ സംരക്ഷണ ദാതാവാണ്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!