മനാമ: വൈദ്യുതി, ജലം എന്നിവയ്ക്കായി മുനിസിപ്പാലിറ്റി ഈടാക്കുന്ന ഫീസ് രണ്ട് ദിനാറില്‍നിന്ന് അഞ്ച് ദിനാറാക്കി ഉയര്‍ത്തുന്നതിനെതിരെയുള്ള എം.പിമാരുടെ വിയോജിപ്പിന് പാര്‍ലമെന്റ് പിന്തുണ. തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള അടിയന്തര പ്രമേയം എം.പിമാര്‍ ഏകകണ്ഠമായി അംഗീകരിച്ചിരുന്നു.
സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവ് ഖാലിദ് ബു അനകിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാര്‍ സമര്‍പ്പിച്ച പ്രമേയം അടിയന്തര അവലോകനത്തിനായി മന്ത്രിസഭയിലേക്ക് കൈമാറിയിട്ടുണ്ട്. മെയ് ഒന്നുമുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പലര്‍ക്കും വര്‍ധിച്ച ഫീസോടു കൂടിയ ബില്ലുകള്‍ നല്‍കിയതായി തെളിവു സഹിതം എം.പിമാര്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.
പാര്‍ലമെന്റ് സ്പീക്കര്‍ അഹ്‌മദ് അല്‍ മുസല്ലം എം.പിമാരുടെ നിര്‍ദേശത്തെ അംഗീകരിക്കുകയും വിഷയം മന്ത്രിസഭയില്‍ ഗൗരവത്തോടെ ഉന്നയിക്കുമെന്നും പറഞ്ഞു. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മേലുള്ള അനാവശ്യ സാമ്പത്തിക സമ്മര്‍ദ്ദത്തെ പാര്‍ലമെന്റ് ഐക്യത്തോടെ എതിര്‍ക്കുന്നുവെന്നും വ്യക്തമായ ന്യായമോ പൊതു ജനാഭിപ്രായം തേടാതെയോ ബില്ല് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പാര്‍ലമെന്റ് വെറുതെ നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.