മനാമ: പൊതുസ്ഥലത്ത് മദ്യപിച്ചതിന് നിരവധി പേരെ അറസ്റ്റ് ചെയ്തു. മദ്യപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. എല്ലാവരും ഏഷ്യക്കാരാണ്. വെസ്റ്റ് എക്കറിലാണ് സംഭവം.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സാണ് കേസെടുത്തത്. പിടിയിലായവരുടെ കൈവശമുണ്ടായിരുന്ന ലഹരി വസ്തുക്കള്‍ കണ്ടുകെട്ടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിച്ചു.