മനാമ: ഹജ്ജ് നിര്‍വഹിക്കുന്നതിന് സൗദി അറേബ്യയില്‍ നിന്ന് ഔദ്യോഗിക അനുമതി നേടണമെന്ന് ഓര്‍മിപ്പിച്ച് നീതി, ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ് മന്ത്രാലയം. ഇത്തരമൊരു അനുമതി ലഭിക്കാതെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ബഹ്റൈനിലെ ഹജ്ജ്, ഉംറ കാര്യ ഉന്നത സമിതിയും സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയവും പുറപ്പെടുവിച്ച നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
അംഗീകൃത ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ മാത്രമേ ഹജ്ജ് യാത്ര ക്രമീകരിക്കാവൂ എന്നും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോടോ ലൈസന്‍സില്ലാത്ത പ്രചാരണങ്ങളോടോ പ്രതികരിക്കരുതെന്ന് മന്ത്രാലയം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
ലൈസന്‍സുള്ള ബഹ്റൈന്‍ ഹജ്ജ് കാമ്പയ്നുകളില്‍ രജിസ്റ്റര്‍ ചെയ്ത തീര്‍ഥാടകര്‍ക്ക് മാത്രമേ ഹജ്ജിന് യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ എന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.