മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിഞ്ഞ വര്‍ഷം ചികിത്സാ പിഴവുകള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല അല്‍ സയ്യിദ്. സ്വകാര്യ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലും ഇത്തരം സംഭവങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായി ആരോഗ്യ മന്ത്രി അറിയിച്ചു.
രോഗികളുടെ സുരക്ഷയിലും ക്ലിനിക്കല്‍ നിലവാരത്തിലും സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതല്‍ ചികിത്സാ പിഴവുകള്‍ക്ക് സാധ്യതയുള്ള മേഖല ദന്തചികിത്സയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.