മനാമ: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എം.പിയുമായ ജോണ്‍ ബ്രിട്ടാസിനെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് നടത്താനിരുന്ന പ്രൊഫഷണല്‍ മീറ്റ് അദ്ദേഹത്തിനുണ്ടായ അപ്രതീക്ഷിത അസൗകര്യം കാരണം മാറ്റിവെച്ചെന്ന് പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം (പിപിഎഫ്) ഭാരവാഹികള്‍ അറിയിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മെമ്പര്‍മാര്‍ക്കും ഉണ്ടായ അസൗകര്യങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നതായും പുതുക്കിയ തീയതി എത്രയും വേഗം പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.