മനാമ: ബാപ്കോ (ബഹ്റൈന്‍ പെട്രോളിയം കമ്പനി) റിഫൈനിംഗ് കമ്പനിയിലെ സുരക്ഷാ വാല്‍വ് ചോര്‍ന്ന് രണ്ട് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. കമ്പനിയുടെ ഒരു യൂണിറ്റിലെ സുരക്ഷാ വാല്‍വില്‍ നിന്നാണ് ചോര്‍ച്ചയുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ചോര്‍ച്ചയുടെ ഉറവിടം പരിശോധിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ക്ക് മരണം സംഭവിച്ചത്. ആഭ്യന്തര മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, ബാപ്കോയുടെ പ്രത്യേക പ്രതികരണ യൂണിറ്റ് എന്നിവയില്‍ നിന്നുള്ള അടിയന്തര സംഘങ്ങള്‍ അപകടം നടന്ന ഉടനെ ചോര്‍ച്ച നിയന്ത്രിക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രണമാക്കുകയും ചെയ്തു.
ചോര്‍ച്ച നിര്‍ത്തി പണി പുനരാരംഭിച്ചതിനാല്‍ സ്ഥിതിഗതികള്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് കമ്പനി അറിയിച്ചു. കമ്പനി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.