മനാമ: ജിദാഫ്സ് സെന്‍ട്രല്‍ മാര്‍ക്കറ്റിന് പുറത്ത് വ്യാപാരം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുനിസിപ്പാലിറ്റി അഫയേഴ്സ്, കൃഷി മന്ത്രാലയം ഉദ്യോഗസ്ഥന്‍ താഹ സൈനലാദ്ദീന്‍. വ്യാപാരികള്‍ മാര്‍ക്കറ്റിന് പുറത്തുള്ള റോഡ് കയ്യേറുകയും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുകയും ചെയ്യുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
‘നിയമം ലംഘിക്കുന്നവര്‍ക്ക് മാര്‍ക്കറ്റിനുള്ളില്‍ സ്റ്റാളുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെങ്കിലും ആളുകളെ ആകര്‍ഷിക്കാന്‍ പൊതുസ്ഥലത്ത് കച്ചവടം നടത്തുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ സമാധാനപരമായി സര്‍ക്കാര്‍ ആവര്‍ത്തിച്ച് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതു സുരക്ഷാ അപകടസാധ്യതകളെക്കുറിച്ച് കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് അംഗം ഹുദ സുല്‍ത്താന്‍ മുന്നറിയിപ്പ് നല്‍കുകയും വ്യാപാരികളെ വിമര്‍ശിക്കുകയും ചെയ്തു. ഉപജീവനമാര്‍ഗ്ഗത്തിന് ദോഷം വരുത്താതെ പൊതുതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സന്തുലിത സമീപനമാണ് ബോര്‍ഡ് ചെയര്‍മാന്‍ സാലിഹ് തരാദ ആവശ്യപ്പെട്ടത്.