മനാമ: ലോക തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ച് ബഹ്‌റൈന്‍ പ്രതിഭ. മെയ് രണ്ടിന് ബാന്‍ സാങ് തായ് റസ്റ്റോറന്റ് ഹാളില്‍ കോന്നി എം.എല്‍.എ അഡ്വ. കെ.യു ജെനീഷ് കുമാര്‍ പങ്കെടുത്ത പരിപാടിയിലൂടെ മെയ് ദിനാഘോഷത്തിന് സമാപനം കുറിച്ചു.
‘ഇന്ത്യയില്‍ മെയ് 20ന് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ എല്ലാ തൊഴിലാളി സംഘടനങ്ങളും ചേര്‍ന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ചെറുതും വലുതുമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിക്കുന്നു. സ്വാതന്ത്ര്യ സമരകാലത്ത് സംഘടിച്ചത് പോലെ കര്‍ഷകര്‍ സംഘടിക്കുക്കയാണ്. വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തുന്നു.
രാജ്യത്തിന്റെ മതേരത്തത്തിനേറ്റ വലിയ തിരിച്ചടിയാണ് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ രാജ്യം ഭരിക്കുന്നവര്‍ തന്നെ മുന്നിട്ടിറങ്ങുന്നു എന്നതും’ അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കേരളം ധാരാളം നേട്ടങ്ങള്‍ കൈവരിച്ച ഒരു നാടാണ്. സാമ്പത്തിക ഉപരോധം തീര്‍ത്ത് നമ്മുടെ നാടിന്റെ മുന്നേറ്റത്തെ തടയാനുള്ള വലിയ ശ്രമങ്ങള്‍ നടത്തുകയാണ്. ബി.ജെ.പി ഇതര സര്‍ക്കാരുകളെ അങ്ങിനെ തകര്‍ക്കാനുള്ള വലിയ ശ്രമങ്ങള്‍ നടക്കുന്നു. അതിനെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള വലിയ ശ്രമം കേരള സര്‍ക്കാര്‍ നടത്തി വരികയാണ്. ആ ശ്രമങ്ങളുടെയെല്ലാം ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന്റെ തന്നെ മാനദണ്ഡങ്ങളില്‍ പലതിലും കേരളം ഒന്നാം സ്ഥാനത്ത് എത്തിച്ചേര്‍ന്നത്’ എന്നും ജെനീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
‘വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമാകുമ്പോള്‍ കേരളത്തിന് അഭിമാനിക്കാം. ഒരു സംസ്ഥാന സര്‍ക്കാര്‍ മുടക്കുമുതലിന്റെ ഏറിയ പങ്കും വഹിച്ച ഒരു തുറമുഖം സാധ്യമാകുന്നത് രാജ്യത്ത് തന്നെ ആദ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ വലിയ ശതമാനം തുകയാണ് വിഴിഞ്ഞത്തിന് വേണ്ടി മുടക്കിയത്. നാടിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളില്‍ എക്കാലവും വലിയ പങ്ക് വഹിച്ചിട്ടുള്ള പ്രവാസി സമൂഹം തുടര്‍ന്നും കേരളത്തിന്റെ വികസന പ്രക്രിയയില്‍ സക്രിയമായ പങ്ക് വഹിക്കണം’ എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍ അധ്യക്ഷത വഹിച്ചു, ആക്ടിംഗ് സെക്രട്ടറി മഹേഷ് കെവി സ്വാഗതം ആശംസിച്ചു, മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗം സിവി നാരായണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മെയ് ഒന്ന് രാവിലെ ബഹ്‌റൈന്‍ പ്രതിഭ വനിതാവേദി അസ്‌കറിലെ തൊഴിലാളി ക്യാമ്പില്‍ വച്ച് സംഘടിപ്പിച്ച പരിപാടിയിലൂടെയാണ് രണ്ട് ദിവസം നീണ്ട മെയ്ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. അന്നേദിവസം തന്നെ പ്രതിഭ സല്‍മാബാദ് മേഖല വനിതാ വേദിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
സല്‍മാബാദ് മേഖല ഹമദ്ടൗണിലെ ലേബര്‍ ക്യാമ്പില്‍ ഭക്ഷണ വിതരണവും നടത്തി. തുടര്‍ന്ന് മനാമ മേഖല കമ്മറ്റി ദിശ 2025ന്റെ ഭാഗമായ വിപ്ലവ ഗാന മത്സരം സംഘടിപ്പിച്ചു. അതേ പരിപാടിയില്‍ വച്ച് തന്നെ തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി മനാമ സൂഖ് യൂണിറ്റ് പായസ വിതരണവും നടത്തി. വിവിധ പ്രദേശങ്ങളില്‍ മെയ്ദിനാഘോഷം വിജയിപ്പിക്കാന്‍ സജീവമായി രംഗത്തിറങ്ങിയ മുഴുവന്‍ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ ആക്ടിങ് സെക്രട്ടറി മഹേഷ് കെവിയും പ്രസിഡന്റ് ബിനു മണ്ണിലും അറിയിച്ചു.