മനാമ: പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്) മെയ് ദിനാഘോഷത്തോടനുബന്ധിച്ച് ബീച്ച് ക്ലീനിങ് സംഘടിപ്പിച്ചു. ജുഫൈര്‍ അല്‍ നജ്മ ക്ലബിന് പിറക് വശത്തെ ബീച്ചില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് അശോക് കുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ശിവദാസ് നായര്‍ സ്വാഗതം ആശംസിച്ചു. ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം യൂസഫ് ലോറി (ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോ അപ്പ് -ക്യാപിറ്റല്‍ ഗവര്‍ണറേറ്റ്) നിര്‍വഹിച്ചു.
പാക്ട് അതിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പാക്ട് ഭാരവാഹികളായ ജ്യോതി മേനോന്‍, സുഭാഷ് മേനോന്‍, സല്‍മാനുല്‍ ഫാരിസ്, ജഗദീഷ് കുമാര്‍, രാംദാസ് നായര്‍, സതീഷ് കുമാര്‍, രമേഷ് കെ.ടി, ദീപക് വിജയന്‍, അനില്‍ കുമാര്‍, സുധീര്‍ വനിത വിഭാഗം ഭാരവാഹികളായ സജിത സതീഷ്, ഉഷ സുരേഷ്, ഷീബ ശശി, രമ്യ ഗോപകുമാര്‍ തുടങ്ങിയവര്‍ ബീച്ച് ക്ലീനിങ്ങിന് നേതൃത്വം നല്‍കി. സാമൂഹിക പ്രവര്‍ത്തകരായ സത്യന്‍ പേരാമ്പ്ര, ഇവി രാജീവന്‍, അന്‍വര്‍ നിലമ്പൂര്‍, അബ്ദുല്‍ മന്‍ഷീര്‍, ഷറഫ് അലി കുഞ്ഞ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മൂര്‍ത്തി നൂറണി നന്ദി പ്രകാശിപ്പിച്ചു.