മനാമ: കള്ളപ്പണം വെളുപ്പിക്കല്‍, മനുഷ്യക്കടത്ത്, ലൈംഗിക തൊഴില്‍ എന്നിവ നടത്തിയ സംഘത്തിന് ജയില്‍ ശിക്ഷ. മനുഷ്യക്കടത്തിലൂടെയും ലൈംഗിക തൊഴിലിലൂടെയും ലഭിച്ച 175,000 ദിനാര്‍ കറന്‍സി എക്‌സ്‌ചേഞ്ച്, സ്വര്‍ണം എന്നിവയില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുക്കുകയായിരുന്നു.
സംഘത്തിലെ മുഖ്യപ്രതിയായ സ്ത്രീയേയും മൂന്ന് കൂട്ടാളികളെയും അഞ്ച് വര്‍ഷം തടവിനും 100,000 ദിനാര്‍ പിഴയ്ക്കും ശിക്ഷിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ മൂന്ന് പേരെ നാടുകടത്തും. ബഹ്റൈനിന് പുറത്തായിരുന്നു സംഘം പണം നിക്ഷേപിച്ചിരുന്നത്.
രണ്ടാം പ്രതി 39,000 ദിനാറും മറ്റൊരു പ്രതി 44,000 ദിനാറും വിദേശ കറന്‍സിയാക്കി മാറ്റിയതായി നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് സെന്ററിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. എല്ലാ സാമ്പത്തിക ഇടപാടുകളും നിയന്ത്രിച്ചിരുന്നത് മുഖ്യപ്രതിയായ സ്ത്രീയായിരുന്നു.