മനാമ: ബഹ്റൈന്‍ കോമിക് കോണിന്റെ ആറാമത് പതിപ്പ് ഇന്ന് സമാപിക്കും. ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് പരിപാടി നടക്കുന്നത്. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റിയുടെ പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി.
കോണ്ടന്‍ഡ് ക്രിയേഷന്‍, കോമിക് ആര്‍ട്ട്, ഡിജിറ്റല്‍ ഗെയിമുകള്‍, പോപ്പ് കള്‍ച്ചര്‍ തുടങ്ങിയ മേഖലകളില്‍ യുവാക്കളെ പിന്തുണക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ദ്വിദിന പരിപാടി സംഘടിപ്പിക്കുന്നത്. പ്രദര്‍ശനങ്ങളൊടൊപ്പം കോമിക്‌സ്, കോസ്പ്ലേ, ഗെയിമിങ് തുടങ്ങിയവുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന സാംസ്‌കാരിക, വിനോദ പരിപാടികളാണ് മേളയിലുള്ളത്.