മനാമ: ബെനായാത് ഇലക്ട്രോണിക് ബില്‍ഡിങ് പെര്‍മിറ്റ് സിസ്റ്റത്തില്‍ (www.benayat.bh) എട്ട് പുതിയ സേവനങ്ങള്‍ കൂടി ആരംഭിച്ചതായി മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് അറിയിച്ചു. റിനോവേഷന്‍, ഫെന്‍സിങ്, സബ്ഡിവിഷന്‍, മെര്‍ജിങ്, ലാന്‍ഡ് ആന്‍ഡ് മറൈന്‍ റിക്ലമേഷന്‍, ചേഞ്ച് ഓഫ് യൂസ്, പുതിയ കെട്ടിടങ്ങള്‍ക്കുള്ള മോഡിഫിക്കേഷന്‍ പെര്‍മിറ്റുകള്‍ എന്നിവയാണ് പുതിയ സേവനങ്ങളില്‍ ഉള്‍പ്പെടുന്നത്.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് പുതിയ സേവനങ്ങള്‍ ലഭ്യമാക്കിയത്. പൂര്‍ണ്ണമായും ഡിജിറ്റല്‍ ആയതിനാല്‍ പെര്‍മിറ്റ് ലഭിക്കാനുള്ള കാലതാമസം ഗണ്യമായി കുറയുമെന്നും അപേക്ഷകള്‍ 1-3 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി www.benayat.bh സന്ദര്‍ശിക്കുക.