മനാമ: രഹസ്യമായി വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനെതിരെ കര്‍ശനമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പുതിയ ബില്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍. അഞ്ച് വര്‍ഷം തടവും 5,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ.
സ്വകാര്യ സംഭാഷണങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്നതും അപകടത്തില്‍പ്പെട്ടവരുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നതും മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചുള്ള അടുത്ത വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും നിയമത്തിന്റെ പരിധിയില്‍ വരും. മൊബൈല്‍ ഫോണുകളും സോഷ്യല്‍ മീഡിയയും വഴി നടക്കുന്ന സ്വകാര്യതാ ലംഘനങ്ങള്‍ തടയലാണ് നിയമത്തിന്റെ ലക്ഷ്യം.
ബഹ്റൈന്റെ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 354, 370, 372 എന്നിവയാണ് ഭേദഗതി വരുത്തുന്നത്. ശൂറ കൗണ്‍സിലില്‍ സമര്‍പ്പിച്ചതും 2019 ല്‍ സര്‍ക്കാറില്‍ സമര്‍പ്പിച്ചതുമായ രണ്ട് ഡ്രാഫ്റ്റുകള്‍ സംയോജിപ്പിച്ചാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്.