മനാമ: പവിഴദ്വീപില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഹോപ്പ് ബഹ്‌റൈന്‍ പത്താം വാര്‍ഷികം മെയ് 16 ന് വൈകീട്ട് 7 മുതല്‍ 11 വരെ ഇന്ത്യന്‍ ക്ലബില്‍ നടത്തും. മുഖ്യാതിഥിയായി അഷറഫ് താമരശ്ശേരി പങ്കെടുക്കും. കൂടാതെ ഹോപ്പ് സ്ഥാപകരില്‍ ഒരാളായ ചന്ദ്രന്‍ തിക്കോടിയും പങ്കെടുക്കും.
കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ ചെറുവിവരണം അടങ്ങിയ ഹോപ്പ് സുവനീര്‍ പ്രകാശനം പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത വയലിനിസ്റ്റ് അപര്‍ണാ ബാബുവിന്റെ ലൈവ് മ്യൂസിക്കല്‍ ഷോ മുഖ്യ ആകര്‍ഷണമാകും. കൂടാതെ ബഹ്‌റൈനിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നിരവധി കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ഈ പ്രോഗ്രാമുമായി ബന്ധപ്പെട്ട് 31 അംഗ കമ്മിറ്റി രൂപീകരിച്ചു. പ്രോഗ്രാം കണ്‍വീനറായി ഹോപ്പ് പ്രസിഡന്റ് ഷിബു പത്തനംതിട്ടയും പ്രോഗ്രാം കോഡിനേറ്ററായി ബോബി പുളിമൂട്ടിലും പ്രവര്‍ത്തിക്കും. കെആര്‍ നായര്‍, നിസാര്‍ കൊല്ലം, ഷബീര്‍ മാഹി, ജയേഷ് കുറുപ്പ്, താലിബ് അബ്ദുള്‍ റഹ്‌മാന്‍, ജോഷി നെടുവേലില്‍, ഷാജി ഇളമ്പിലായി, നിസാര്‍ മാഹി, സിബിന്‍ സലിം, ഗിരീഷ് പിള്ള, മുഹമ്മദ് അന്‍സാര്‍, അഷ്‌കര്‍ പൂഴിത്തല, മനോജ് സാംബന്‍, മുജീബ് റഹ്‌മാന്‍, വിനു ക്രിസ്റ്റി, ഷിജു സിപി, ഫൈസല്‍ പട്ടാണ്ടി, റംഷാദ്, ശ്യാംജിത്ത്, അജിത് കുമാര്‍, ബിജോ തോമസ്, റോണി, വിപീഷ്, പ്രശാന്ത്, ഷാജി മൂത്തല തുടങ്ങിയവര്‍ അടങ്ങിയ കമ്മിറ്റി രൂപീകരിച്ചു.