മനാമ: ബഹ്‌റൈന്‍ റിഫൈനിങ് കമ്പനിയിലെ (ബാപ്‌കോ) സുരക്ഷാ വാല്‍വിലുണ്ടായ ചോര്‍ച്ചയില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. ബഹ്റൈന്‍ പൗരനായ ഹൊസാം അഹമ്മദാണ് ചികിത്സയ്ക്കിടെ മരിച്ചത്.
മെയ് രണ്ടിന് സുരക്ഷാ വാല്‍വിലെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് അപകടമുണ്ടാവുന്നത്. രണ്ടു പേര്‍ നേരത്തെ മരണപ്പെട്ടിരുന്നു. ബഹ്റൈന്‍ പൗരന്റെ മരണത്തില്‍ ബാപ്കോ എനര്‍ജീസ് അനുശോചനം രേഖപ്പെടുത്തി.
അതേസമയം, സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്ര അന്വേഷണ കണ്‍സള്‍ട്ടന്റിനെയാണ് അന്വേഷണത്തിനായി നിയമിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ സുതാര്യത ഉറപ്പാക്കാന്‍ ഒരു ആന്തരിക അന്വേഷണ പിന്തുണാ സമിതിയും രൂപീകരിച്ചിട്ടുണ്ട്.