മനാമ: സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ജോലികളില്‍ ബഹ്റൈനികള്‍ക്ക് മുന്‍ഗണന നല്‍കുന്ന ബില്‍ ശൂറ കൗണ്‍സില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 1998 ലെ സ്വകാര്യ വിദ്യാഭ്യാസ, പരിശീലന സ്ഥാപന നിയമത്തിലെ ഭേദഗതി കഴിഞ്ഞ മാസം പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു.
സ്വകാര്യ വിദ്യാഭ്യാസ മേഖല ബഹ്റൈനികളെ പിന്തുണക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ജുമയും മറ്റ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു. 2023 ല്‍ സ്വകാര്യ കേന്ദ്രങ്ങളിലെ ബഹ്റൈനി പരിശീലകര്‍ 93% ത്തിലധികം എത്തിയതായി തംകീന്‍ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ലമെന്റ് ശൂറ കൗണ്‍സില്‍ കാര്യ മന്ത്രി ഗാനിം അല്‍ ബുഐനൈന്‍ ബില്‍ നടപ്പാക്കല്‍ സാധ്യതയെയും പ്രായോഗിക പ്രത്യാഘാതങ്ങളെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ അലി സാലിഹ് അല്‍ സാലിഹ് വോട്ടെടുപ്പ് ആവശ്യപ്പെട്ടു. 19 അംഗങ്ങള്‍ ബില്ലിനെ പ്രതികൂലിച്ചും 10 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തു. മറ്റുള്ളവര്‍ വിട്ടുനിന്നു. ഇതോടെയാണ് ബില്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.