മനാമ: ദുറാസില്‍ ബ്ലോക്ക് 544ല്‍ പുതിയ പൊതു പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നു. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും കമ്മ്യൂണിറ്റി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി ഏരിയ കൗണ്‍സിലര്‍ ബാസെം അബു ഇദ്രീസ് അവതരിപ്പിച്ച നിര്‍ദേശം വടക്കന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു.
അബു സുബ്ഹ് കോര്‍ണിഷ്, അബു സുബ്ഹ് മോസ്‌ക്, ദുറാസ് ഫിഷിംഗ് ഹാര്‍ബര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനും പാര്‍ക്കിംഗ് സൗകര്യം ഉപകാരപ്രദമാകും.
ഡോ. സല്‍മാന്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള കൗണ്‍സിലിന്റെ സാമ്പത്തിക, ഭരണ, നിയമനിര്‍മ്മാണ സമിതി പദ്ധതി അംഗീകരിച്ചു. നിര്‍ദേശം എക്‌സിക്യൂട്ടീവ് അതോറിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.