മനാമ: ജസ്ര ഫ്‌ളൈഓവര്‍ നിര്‍മാണം 60 ശതമാനം പൂര്‍ത്തിയായി. ഗതാഗതക്കുരുക്ക് ഗണ്യമായി ലഘൂകരിക്കുന്നതിനും യാത്രാ സമയം 70 ശതമാനം വരെ കുറയ്ക്കുന്നതിനുമുള്ള പദ്ധതി പുരോഗമിക്കുകയാണെന്ന് പ്രവൃത്തി മന്ത്രാലയം അറിയിച്ചു.
884 മീറ്റര്‍ വിസ്തൃതിയുള്ള പുതിയ പാലത്തിലൂടെ വാഹനങ്ങള്‍ക്ക് ജനാബിയ ഹൈവേയില്‍ നിന്ന് ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേ വരെ നിര്‍ത്താതെ പോകാം. ഫ്‌ളൈഓവര്‍ പ്രതിദിനം 57,000 വാഹനങ്ങള്‍ വരെ ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മദീനത്ത് സല്‍മാനിലും സമീപത്തെ റെസിഡന്‍ഷ്യല്‍ ഏരിയകളിലും ഗതാഗതം വര്‍ദ്ധിപ്പിക്കുന്നതിനും ബുദയ്യ ഹൈവേയിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമാണ് ഈ പദ്ധതി.