മനാമ: തൃശൂര്‍ പോന്നോര്‍ സ്വദേശി പ്രദീപ് (41) ബഹ്‌റൈനില്‍ നിര്യാതനായി. ബുദൈയയിലെ താമസസ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
വര്‍ഷങ്ങളായി ബഹ്‌റൈനിലുള്ള പ്രദീപ് അല്‍ മൊയീദ് കമ്പനിയിലെ തൊഴിലാളിയാണ്. ഭാര്യയും രണ്ട് മക്കളും നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.