മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ ഇനിമുതല്‍ അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റല്‍; അല്‍ ഹിലാല്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ഏറ്റെടുത്തു

WhatsApp Image 2025-05-06 at 12.05.30 AM

മനാമ: ബഹ്റൈന്‍ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ആരോഗ്യകേന്ദ്രമായ അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ ഏറ്റെടുത്തു. അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റല്‍- ട്രസ്റ്റഡ് കെയര്‍ & പ്രീമിയര്‍ എക്‌സ്പീരിയന്‍സ് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തു. അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റല്‍ അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ പത്താമത്തെ ശാഖയും രണ്ടാമത്തെ ആശുപത്രിയുമായിരിക്കും.

വാര്‍ത്താസമ്മേളനത്തിലാണ് അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചത്. അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റലില്‍ (മുമ്പ് മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍, സെഗയ) നടന്ന വാര്‍ത്താസമ്മേളനത്തില്‍ അല്‍ ഹിലാല്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍മാരായ ഡോ. പി.എ മുഹമ്മദ്, അബ്ദുള്‍ ലത്തീഫ്, ഡോ. ശരത് ചന്ദ്രന്‍ (അല്‍ ഹിലാല്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ സിഇഒ), ആസിഫ് മുഹമ്മദ് (വൈസ് പ്രസിഡന്റ്- ബിസിനസ് & സ്ട്രാറ്റജി- അല്‍ ഹിലാല്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ്), സി.എ സഹല്‍ ജമാലുദ്ദീന്‍ (അല്‍ ഹിലാല്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ഫിനാന്‍സ് മാനേജര്‍), ഡോ. അമീര്‍ അല്‍ ദെറാസി (ഗ്രൂപ്പ് ഹെഡ്- മെഡിക്കല്‍ അഫയേഴ്സ് & ബഹ്റൈന്‍ മെഡിക്കല്‍ സൊസൈറ്റി പ്രസിഡന്റ്), മാധ്യമ പ്രതിനിധികള്‍, ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

ലോഗോ പ്രകാശനവും ടീസര്‍ വീഡിയോ പ്രകാശനവും വാര്‍ത്താസമ്മേളനത്തില്‍ നടന്നു. ബഹ്റൈനിലുടനീളമുള്ള ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം, പ്രവേശനക്ഷമത, വൈവിധ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ തുടര്‍ച്ചയാണ് ഈ ഏറ്റെടുക്കല്‍.

അസാധാരണമായ ആരോഗ്യ സേവനങ്ങളുടെ ഒരു പുതിയ യുഗത്തിനാണ് അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റല്‍ തുടക്കം കുറിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം, നൂതന ശസ്ത്രക്രിയാ സംവിധാനങ്ങള്‍, ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരുടെയും സര്‍ജന്മാരുടെയും സേവനം തുടങ്ങിയ ഇവിടെ ലഭിക്കും. മികച്ച സേവനങ്ങളോടെ പരിചരണം നല്‍കുന്നതില്‍ പ്രതിജ്ഞാബദ്ധരായ വിദഗ്ധരുടെ സംഘമാണ് 65 കിടക്കകളുള്ള ഈ ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.

കാര്‍ഡിയോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി, യൂറോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ബാരിയാട്രിക് സര്‍ജറി, പീഡിയാട്രിക്‌സ്, ഇഎന്‍ടി (ചെവി, മൂക്ക്, തൊണ്ട), ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ദന്തചികിത്സ, ഓര്‍ത്തോപീഡിക്സ്, ഇന്റേണല്‍ മെഡിസിന്‍, ന്യൂറോളജി, ന്യൂറോ സര്‍ജറി തുടങ്ങി നിരവധി പ്രത്യേക സേവനങ്ങളും മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളും അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റല്‍ വാഗ്ദാനം ചെയ്യും.

 

ഉയര്‍ന്ന യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ മെഡിക്കല്‍ പ്രൊഫഷണലുകളുടെ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ അത്യാധുനിക വൈദ്യചികിത്സകളും വ്യക്തിഗത പരിചരണവും ആശുപത്രി നല്‍കും. രോഗി പരിചരണത്തില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ബഹ്റൈനിലെ താമസക്കാരുടെ വൈവിധ്യമാര്‍ന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റലിന്റെ ലക്ഷ്യം.

”രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ കേന്ദ്രം ഏറ്റെടുക്കല്‍ പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റലിന്റെ ഏറ്റെടുക്കല്‍ ഞങ്ങളുടെ പ്രവര്‍ത്തന ശേഷികള്‍ ശക്തിപ്പെടുത്തുന്നതിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള സേവനവും പ്രവര്‍ത്തന കാര്യക്ഷമതയും ഉറപ്പാക്കിക്കൊണ്ട് നൂതന സാങ്കേതികവിദ്യകളിലും അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപം നടത്തി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണ അനുഭവം മെച്ചപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’, അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍മാരില്‍ ഒരാളായ ഡോ. പിഎ മുഹമ്മദ് പറഞ്ഞു.

‘അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റലിനെ ഞങ്ങളുടെ ശൃംഖലയിലേക്ക് കൊണ്ടുവരുന്നതില്‍ അതിയായ സന്തോഷമുണ്ട്. അത്യാധുനിക ആരോഗ്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ഓരോ രോഗിക്കും ലോകോത്തര പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ദര്‍ശനം. പ്രതിദിനം 7000ത്തില്‍ കൂടുതല്‍ രോഗികളെ കൈകാര്യം ചെയ്യുന്ന ഒരേയൊരു ആരോഗ്യ സംരക്ഷണ ഗ്രൂപ്പാണ് ഞങ്ങളെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. ഈ വര്‍ഷം തന്നെ രാജ്യത്ത് 2 ആരോഗ്യ സൗകര്യങ്ങള്‍ കൂടി തുറക്കുന്നതിലും ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. നൂതനമായ ആരോഗ്യ സംരക്ഷണ പരിഹാരങ്ങള്‍ രാജ്യത്തിന് പരിചയപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’, അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍മാരില്‍ ഒരാളായ അബ്ദുള്‍ ലത്തീഫ് പറഞ്ഞു.

രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് അല്‍ ഹിലാല്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ സിഇഒ ഡോ. ശരത് ചന്ദ്രന്‍ നന്ദിയും ആദരവും അറിയിച്ചു. ‘സേവന ശൃംഖലയുടെ വിപുലീകരണത്തിലൂടെ ബഹ്റൈനിന്റെ ആരോഗ്യ സംരക്ഷണ മേഖലയുടെ വികസനത്തിന് സംഭാവന നല്‍കുന്നത് അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത്, ആരോഗ്യ മന്ത്രാലയം, നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി എന്നിവയോട് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.

മാധ്യമങ്ങളും ഇന്‍ഫ്‌ളൂവന്‍സര്‍മാരും വര്‍ഷങ്ങളായി നല്‍കുന്ന അചഞ്ചലമായ പിന്തുണയ്ക്ക് ആസിഫ് മുഹമ്മദ് (വൈസ് പ്രസിഡന്റ്- ബിസിനസ് & സ്ട്രാറ്റജി അല്‍ ഹിലാല്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ്), സി.എ സഹല്‍ ജമാലുദ്ദീന്‍ (ഫിനാന്‍സ് മാനേജര്‍- അല്‍ ഹിലാല്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ്) എന്നിവര്‍ നന്ദി അറിയിച്ചു.

ബഹ്റൈനിലെ സ്വകാര്യ ആരോഗ്യ സംരക്ഷണ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സേവനങ്ങള്‍ നിരന്തരം മെച്ചപ്പെടുത്തുന്നതിനും അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യ സംരക്ഷണ മികവില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ബഹ്റൈനിലെ ജനങ്ങളുടെ ജീവിതത്തില്‍ ഈ പുതിയ ആശുപത്രി സുപ്രധാന മാറ്റം കൊണ്ടുവരുമെന്ന് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു. നാഴികക്കല്ലായ ഈ നേട്ടം ആഘോഷിക്കുന്നതിനായി ഉദ്ഘാടന ചടങ്ങ് എത്രയും പെട്ടെന്ന് നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പരിപാടിയെക്കുറിച്ചും അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പിന്തുടരുക: @alhilalpremierhospital. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി അനം ബച്ലാനി (ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് ആന്‍ഡ് മീഡിയ-33553461) യെ ബന്ധപ്പെടുക.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!