മനാമ: വരും ദിവസങ്ങളില്‍ ബഹ്റൈനില്‍ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം കാലാവസ്ഥാ ബുള്ളറ്റിനില്‍ അറിയിച്ചു. പകല്‍ കാറ്റിന്റെ വേഗത 10 മുതല്‍ 15 നോട്ട് വരെയും രാത്രിയില്‍ 17 മുതല്‍ 30 നോട്ട് വരെയും ആകാന്‍ സാധ്യതയുണ്ട്.
ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ താരതമ്യേന നല്ല കാലാവസ്ഥയായിരിക്കുമെങ്കിലും ചിലയിടങ്ങളില്‍ നേരിയ മണല്‍ക്കാറ്റ് അനുഭവപ്പെട്ടേക്കാം.