നിയമ ലംഘനം; 116 പേരെ ബഹ്റൈനില്‍ നിന്നും നാടുകടത്തി

deport

മനാമ: നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്ന തൊഴിലാളികളെ കണ്ടെത്താന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) നടത്തുന്ന പരിശോധനാ കാമ്പയിന്റെ ഭാഗമായി 116 പേരെ ബഹ്‌റൈനില്‍ നിന്നും നാടുകടത്തി. ഏപ്രില്‍ 27 മുതല്‍ മെയ് മൂന്നുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 784 പരിശോധനകളാണ് നടത്തിയത്.

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 10 സംയുക്ത കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു. 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാവരും തൊഴില്‍ നിയമങ്ങളും താമസനിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് എല്‍.എം.ആര്‍.എയുടെ പരിശോധനകള്‍. നിയമലംഘനങ്ങള്‍ തടയുന്നതിനായി തൊഴിലിടങ്ങളില്‍ കര്‍ശന പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നിയമലംഘനം ശ്രദ്ധയില്‍പട്ടാല്‍ അതോറിറ്റിയുടെ വെബ്‌സൈറ്റായ www.Imra.gov.bh ലെ ഇലക്ട്രോണിക് ഫോം വഴിയോ, തവാസുല്‍ പ്ലാറ്റ്‌ഫോം വഴിയോ, 17506055 എന്ന നമ്പറില്‍ വിളിച്ചോ റിപ്പോര്‍ട്ട് ചെയ്യണമെന്നും എല്‍.എം.ആര്‍.എ ആവശ്യപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!