മനാമ: മുന്‍ ഭാര്യയെ അപമാനിച്ചുകൊണ്ട് മെസേജയച്ച വ്യക്തിക്ക് പിഴ ശിക്ഷ. 50 ബഹ്റൈന്‍ ദിനാറാണ് പിഴയായി നല്‍കേണ്ടത്. മുന്‍ ഭര്‍ത്താവിനെതിരെ സ്ത്രീ പബ്ലിക് പ്രോസിക്യൂഷന് പരാതി നല്‍കുകയായിരുന്നു.
തന്റെ എളിമയെയും അന്തസിനെയും വ്രണപ്പെടുത്തുന്ന വാക്കുകള്‍ മുന്‍ ഭര്‍ത്താവിന്റെ സന്ദേശത്തില്‍ ഉണ്ടായിരുന്നെന്ന് പരാതിയില്‍ പറയുന്നു. സന്ദേശത്തിന്റെ പകര്‍പ്പടക്കം ഉള്‍പ്പെടുത്തിയാണ് പബ്ലിക് പ്രോസിക്യൂഷന് പരാതി സമര്‍പ്പിച്ചത്.
ആശയവിനിമയ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ട് ശല്യമുണ്ടാക്കുക, പ്രശസ്തിക്ക് കോട്ടം വരുത്തുന്ന ഭാഷ ഉപയോഗിച്ച് അപമാനിക്കുക എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തിയത്. ശിക്ഷയായി പിഴ അടക്കാനും ഉത്തരവിട്ടു. ലോവര്‍ ക്രിമിനല്‍ കോടതിയും ശിക്ഷ ശരിവെക്കുകയായിരുന്നു.