മനാമ: ‘മത തത്വങ്ങള്‍ക്കും സാമാന്യബുദ്ധിക്കും വിരുദ്ധമായ’ ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യപേപ്പര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തതിന് സ്വകാര്യ സ്‌കൂളിനെതിരെ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് നിരവധി രക്ഷിതാക്കളുമായി മന്ത്രാലയം ആശയവിനിമയം നടത്തി.
രക്ഷിതാക്കള്‍ തന്നെയാണ് പരാതി നല്‍കിയത്. സ്‌കൂളിന്റെ നേതൃത്വത്തെ കുറിച്ചും അഡ്മിനിസ്‌ട്രേഷനെ കുറിച്ചും അന്വേഷിക്കാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ ഒരു ജീവനക്കാരനെ പിരിച്ചുവിട്ടിട്ടുണ്ട്. നിയമ ലംഘനം സംബന്ധിച്ച് കൂടുതല്‍ നടപടികള്‍ തുടര്‍ന്നേക്കും.