മനാമ: ഒന്നിലധികം രാജ്യങ്ങളില്‍ ബിസിനസ് നടത്തുന്ന ബഹുരാഷ്ട്ര സംരംഭങ്ങള്‍ക്ക് (എം.എന്‍.ഇ) പുതിയ നികുതി ഏര്‍പ്പെടുത്താനുള്ള നിയമത്തിന് പാര്‍ലമെന്റ് അംഗീകാരം. കഴിഞ്ഞ വര്‍ഷം രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പുറപ്പെടുവിച്ച ബഹുരാഷ്ട്ര സംരംഭങ്ങള്‍ക്കുള്ള ആഭ്യന്തര മിനിമം ടോപ്-അപ് ടാക്‌സ് നിയമമാണ് അംഗീകാരം നേടിയത്.
നിര്‍ദിഷ്ട നിയമപ്രകാരം രാജ്യത്ത് 348 ബഹുരാഷ്ട്ര കമ്പനികള്‍ നിന്നായി 130 ദശലക്ഷം ദിനാര്‍ വാര്‍ഷിക നികുതി വരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്ന് ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ പറഞ്ഞു. ഈ വരുമാനം ബഹ്‌റൈന്റെ സാമ്പത്തിക സ്ഥിതിക്ക് കാര്യമായ സംഭാവനയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധനപരമായ സുസ്ഥിരത കൈവരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നും ശൈഖ് സല്‍മാന്‍ പറഞ്ഞു. കൂടാതെ വിദേശ നിക്ഷേപത്തിനുള്ള ആകര്‍ഷകമായ രാജ്യമെന്ന നിലയില്‍ ബഹ്‌റൈന്റെ സ്ഥാനം ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട ഒന്നാം ഉപ സഭ സ്പീക്കര്‍ അബ്ദുന്നബി സല്‍മാന്റെ പാര്‍ലമെന്ററി ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.