മനാമ: ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും നിയന്ത്രിക്കുന്നതിനായി സമഗ്രമായ ഒരു ദേശീയ ചട്ടക്കൂട് സ്ഥാപിച്ചുകൊണ്ട് ‘ഹലാല്‍’ വ്യവസായത്തിന്റെ ആഗോള കേന്ദ്രമായി മാറാന്‍ ലക്ഷ്യമിട്ട് ബഹ്റൈന്‍. ഇസ്ലാമിക ശരീഅത്ത് അനുസരിച്ചുള്ള ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഒരു അന്താരാഷ്ട്ര കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ പദവി ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഹീല്‍ അല്‍ മുബാറക് പറഞ്ഞു.
ഹലാല്‍ സര്‍ട്ടിഫിക്കേഷന്റെ മാനദണ്ഡങ്ങളെയും മേല്‍നോട്ടത്തിനായി നിലവിലുള്ള സംവിധാനങ്ങളെയും കുറിച്ച് പാര്‍ലമെന്റിന്റെ സാമ്പത്തിക, സാമ്പത്തികകാര്യ സമിതി ചെയര്‍മാന്‍ അഹമ്മദ് അല്‍ സല്ലൂമിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.