ചെറിയ ബോട്ടുകളില്‍ സ്മാര്‍ട്ട് ട്രാക്കിംഗ് ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കുന്നു

480524019_966694272223307_964637450136883491_n

മനാമ: ചെറിയ ബോട്ടുകളില്‍ സ്മാര്‍ട്ട് ട്രാക്കിംഗ് ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കുന്നു. സുരക്ഷയുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. 150 ടണ്ണില്‍ താഴെ ഭാരമുള്ള ബോട്ടുകളിലാണ് സ്മാര്‍ട്ട് ട്രാക്കിംഗ് ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കിയത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ കോസ്റ്റ്ഗാര്‍ഡ് ഓപ്പറേഷന്‍സ് സെന്ററുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ സംവിധാനങ്ങള്‍ നിരീക്ഷണം, അടിയന്തര പ്രതികരണം, സുരക്ഷ എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. രണ്ട് തരം ട്രാക്കിംഗ് സംവിധാനങ്ങളാണ് ഉണ്ടാവുക. ലൈസന്‍സുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ബോട്ട് ഉടമകള്‍ക്ക് ഈ സംവിധാനങ്ങള്‍ വാങ്ങാം.

ബോട്ടിന്റെ തത്സമയ സ്ഥാനം, റൂട്ട്, വേഗത എന്നിവ ട്രാക്കിംഗ് ഉപകരണങ്ങള്‍ വഴി അറിയാമെന്ന് തുറമുഖ അണ്ടര്‍-സെക്രട്ടറി ബദര്‍ അല്‍ മഹ്‌മൂദ് പറഞ്ഞു. ജെറ്റ് സ്‌കീകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!