മനാമ: ഉമ്മുല്‍ ഹസ്സാം പാലത്തിലെ ഗതാഗത തടസ്സങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനായി ഘട്ടം ഘട്ടമായി പാതകള്‍ അടച്ചിടുമെന്ന് പ്രവൃത്തി മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റുമായി ഏകോപിപ്പിച്ചാണ് പ്രവൃത്തി നടത്തുക.
പണി നടക്കുമ്പോള്‍ വാഹനങ്ങള്‍ക്ക് ഇരു ദിശകളിലേക്കും ഒറ്റ വരിയിലൂടെ മാത്രമേ പ്രവേശനാനുമതി ഉണ്ടാവൂ. മെയ് 11 മുതല്‍ ഔദ്യോഗിക അവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസവും അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെ പാത അടച്ചിടും.