മനാമ: 2002 ലെ പ്രസ്, പബ്ലിഷിംഗ്, പ്രിന്റിംഗ് നിയമത്തിലെ ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ഭേദഗതികള്‍ ബഹ്റൈന്‍ പാര്‍ലമെന്റ് ഇന്നലെ അംഗീകരിച്ചു. 17 എംപിമാര്‍ അനുകൂലമായും ഒമ്പത് പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു.
പുതുക്കിയ നിയമം വ്യക്തിഗത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒഴികെ പ്രൊഫഷണല്‍ പ്രിന്റ്, ഡിജിറ്റല്‍, പരസ്യ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതാണ്. പ്രൊഫഷണല്‍ ഡിജിറ്റല്‍ മീഡിയയ്ക്ക് ലൈസന്‍സും സംരക്ഷണവും പുതിയ നിയമം നല്‍കുമെന്ന് ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് മന്ത്രി ഡോ. റംസാന്‍ അല്‍ നുഐമി പറഞ്ഞു.
വിവിധ മേഖലകളുടെ കൂടിയാലോചനകളിലൂടെ രൂപപ്പെടുത്തിയ നിയമനിര്‍മ്മാണം അവലോകനത്തിനായി ഷൂറ കൗണ്‍സിലിലേയ്ക്ക് കൈമാറി. ബഹ്റൈന്റെ 23 വര്‍ഷം പഴക്കമുള്ള മാധ്യമ ചട്ടക്കൂട് മാറ്റി പുതിയ കാലത്തെ സാങ്കേതികവിദ്യകള്‍ക്ക് അനുസൃതമയി പരിഷ്‌ക്കരിക്കുക എന്നതാണ് നിയമ ഭേദഗതിയുടെ ലക്ഷ്യം.