മനാമ: ബഹ്റൈനിലെ വടകരക്കാരുടെ കൂട്ടായ്മയായ വടകര സഹൃദയ വേദിയുടെ വനിതാ വിഭാഗത്തിന്റെ 2025-27 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. സംഘടനയുടെ പ്രസിഡന്‍് അഷ്‌റഫ് എന്‍.പി യുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ രക്ഷാധികാരി ആര്‍ പവിത്രന്‍, സെക്രട്ടറി എം.സി പവിത്രന്‍, വൈസ് പ്രസിഡന്റ് എംഎം ബാബു, കലാ വിഭാഗം സെക്രട്ടറി സുനില്‍ വില്യാപ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.
സഹൃദയ വേദിയുടെ ഒട്ടനവധി വനിതാ അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍വച്ച് വിപുലമായ ഒരു നിര്‍വാഹക സമിതി രൂപീകരിച്ചു. സന്ധ്യ വിനോദ് (പ്രസിഡന്റ്), ശ്രീജി രഞ്ജിത്ത് (സെക്രട്ടറി) അനിത ബാബു (ട്രഷറര്‍), നിഷ വിനീഷ് (വൈസ് പ്രസിഡന്റ്), പ്രീജ വിജയന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ചുമതലയേറ്റു.
വടകര സഹൃദയ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി 2025 മെയ് 1 മുതല്‍ 31 വരെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടക്കുകയാണ്. പ്രസ്തുത കാമ്പയിന്‍ വഴി അംഗത്വം സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ സംഘടനയുടെ മെമ്പര്‍ഷിപ്പ് സെക്രട്ടറിയെ 66916711 എന്ന നമ്പറില്‍ ബന്ധപ്പെടുക.