മനാമ: ഉമ്മുല്‍ ഹസം പാലത്തില്‍ ഗതാഗത നിയന്ത്രണം. പാലം ഇന്ന് രാത്രി മുതല്‍ ഭാഗികമായി അടച്ചിടും. ഗതാഗത സുരക്ഷാ തടസ്സങ്ങള്‍ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പണി നടക്കുമ്പോള്‍ വാഹനങ്ങള്‍ക്ക് ഇരു ദിശകളിലേക്കും ഒറ്റ വരിയിലൂടെ മാത്രമേ പ്രവേശനാനുമതി ഉണ്ടാവൂ.