മനാമ: നഴ്സിംഗ് മേഖലയില്‍ വിദേശ തൊഴിലാളികള്‍ക്ക് പകരം യോഗ്യരായ ബഹ്റൈനി പ്രൊഫഷണലുകളെ നിയമിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ബഹ്റൈനിലെ നഴ്സിംഗ് തൊഴിലില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നതിലൂടെ ബഹ്റൈന്‍ ഇന്ന് ലോകത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മുടെ നഴ്സുമാര്‍. നമ്മുടെ ഭാവി. നഴ്സുമാരെ പരിപാലിക്കുന്നത് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം നഴ്‌സസ് ദിനം ആഘോഷിച്ചത്.
അതേസമയം, ബഹ്റൈനില്‍ പൊതു, സ്വകാര്യ മേഖലകളിലായി ഏകദേശം 15,000 നഴ്സുമാര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.